പേജുകള്‍‌

2010, ജൂലൈ 1

നിശബ്ദത

നിശബ്ദത പിറന്നതും
ചിറകു മുളക്കുവോളം വളര്‍ന്നതും
ഒരു വലിയ അട്ടഹസത്തിന്റെ ചൂട് പറ്റിയാണ്.

അങ്ങ് ദൂരെ മാറിനിന്ന്,
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ
നിശബ്ദത ഭയപ്പെട്ടത് എന്ത്?

അയാളുടെ-
തലയോട്ടികള്‍ക്കൊപ്പം ചിതറുന്ന പൊട്ടിത്തെറി....
കണ്ണീരിന്റെ നനവുപറ്റിയ അട്ടഹാസം....
പിഞ്ചു കയ്യിലെ ബലൂണിനൊപ്പം പൊട്ടുന്ന പ്രതീക്ഷകള്‍....
പട്ടിണി വരിഞ്ഞു മുറുക്കുന്ന നിസ്സഹായത....

അവസാനം,
ആറടി മണ്ണിനുള്ളില്‍ അയാള്‍ ഉറങ്ങുമ്പോഴും
നിശബ്ദത അയാളൊപ്പം.... അല്പം മാറി നിന്നങ്ങനെ ....

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പട്ടിണിയുടെ നിശബ്ദത!

അജ്ഞാതന്‍ പറഞ്ഞു...

പട്ടിണിയുടെ നിശബ്ദത അതാണ്‌!

സ്വപ്നാടകന്‍ പറഞ്ഞു...

സത്യം പറയാല്ലോ..കവിതാസ്വാദനത്തില്‍ ഞാനിത്തിരി പുറകിലാ സഫേ

നല്ലി . . . . . പറഞ്ഞു...

(((((((((((((((0)))))))))))))))))))

തേങ്ങ ഒരെണ്ണം കെടക്കട്ടെ, അഭിപ്രായം പറയാന്‍ എനിക്കൊന്നും മനസിലായില്ല, അതു കൊണ്ടൊന്നും പറയുന്നില്ല