പേജുകള്‍‌

2010, ജൂൺ 27

ബ്രസീല്‍ ഇറച്ചിക്കോഴി


അബുവിന്റെ മടക്കം പെട്ടന്നായിരുന്നതിനാല്‍ വീട്ടുകാര്‍ അമ്പരുന്നു. അവനെന്തു പറ്റി .
വല്ല അപകടവും......പടച്ചോനെ എന്റെ അബൂനെ കാക്കണേ ബാപ്പ നെടുവീര്‍പ്പിട്ടു. അകത്ത്‌ ഇടയ്ക്കു കരച്ചിലിന്റെ ശബ്ദമുയരുന്നു.
നാട്ടിലാകെ വാര്‍ത്തയെത്തി ...അബുവിന് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.എന്താണ് സംഭവിച്ചത്?ആര്‍ക്കുമറിയില്ല.
വലത് കാല്‍ മുട്ടോളം ബാന്ടെജു ചെയ്ത അബുവിന് ചുറ്റും ആളുകള്‍ കൂടി.
''ഹല്ലാ..... അബുവേ എന്താ പറ്റിയേ?" ആദ്യ ചോദ്യം വന്നു.

"ഒരു കോഴി കാലില്‍ വീണതാ"

"ഹെന്ത് കോഴി കാലില്‍ വീണെന്നോ? ഹതെന്തു കോഴി ....എല്ലാവരും അന്താളിച്ചു നിന്നു.

"ഹോ ഈ ദുഫായിലെ കോഴികളെ ഒരു വലിപ്പേ ...അതെങ്ങാനും തലയില്‍ വീണാല്‍ ആള് വടിയായത്‌ തന്നെ..നമ്മക്ക് അറിയാന്നേ " ഒരാള്‍ കിട്ടിയ അവസരത്തില്‍ വച്ച് കാച്ചി.

"ഹാ അവിടെ ബ്രസീലിന്റെ കോഴികളല്ലേ...ഇമ്മാതിരി കോഴികളെ തിന്നാല്‍ ഏത് ഫുട്ബോള്‍ ടീമിനാ ഫൌള്‍ ചെയ്യാന്‍ കഴിയാത്തെ''
ഒരു അര്‍ജന്റീനന്‍ ആരാധകന്‍ പറഞ്ഞു ചിരിച്ചു.

"ഹാട നമ്മളെ കുട്ട്യോള് ചുണയുള്ളൊരു തന്യ എന്താ സംശയം.ഈ കപ്പു ബ്രസീലിനു തന്നെ" ബ്രസീലുകാരും വിട്ടു കൊടുത്തില്ല.

"നമ്മുടെ അബുവിന്റെ കാലൊടിച്ച ആ പഹയന്മാര് തോറ്റു തോപ്പിയിടും നോക്കിക്കോ?"

"എന്നാല്‍ നമുക്ക് കാണാമെട"....പിന്നെ ആരാധകര്‍ ഒത്തുകൂടി വഴക്കും വക്കാണവും കൂക്കും ബഹളവും കേമമായി....

"മനുഷ്യ നിങ്ങളെന്താ പറയുന്നേ കോഴി കാലില്‍ വീഴുന്നത് എങ്ങിനെ?" അബുവിന്റെ ഭാര്യ പതുക്കെ ചോദിച്ചു.
"അതേടി.. അവിടെ കോഴിയെ ഫ്രീസറില്‍ വച്ച് തണുപ്പിച്ചല്ലേ വില്‍ക്കുന്നത് ....
ഒരു ഫുള്‍ ചിക്കന്‍ തണുത്തുറച്ചു വലിയ കല്ല്‌ പോലിരിക്കും...ഞാനത് വണ്ടിയില്‍ നിന്നിറക്കുമ്പോള്‍ പെട്ടിപൊട്ടി ഒന്ന് എന്റെ കാലില്‍ വീണതാ..നീ വാ ഫുട്ബോള്‍ കളിയുടെ സമയമായി"


13 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കിടിലന്‍ - തുടക്കം കലക്കി

DEEP പറഞ്ഞു...

കിടിലന്‍!!

ഭായി പറഞ്ഞു...

സംഭവം കലക്കീ....!!!
ഈ സീസണുമായി അത് കൂട്ടിക്കലർത്തിയത്, കോഴി വറുത്തരച്ച് കറിവെച്ചത് പോലെ നന്നായിട്ടുണ്ട്...:)

നല്ലി പറഞ്ഞു...

ആ‍ഹാ ബ്ലോഗിണിയായി അല്ലേ തുടക്കം കലക്കി

ratheesh പറഞ്ഞു...

എന്തായാലും സംഭവം കലക്കീട്ടോ .
ആട്ടെ ഈ കഥ എയുതാന്‍ ഉള്ള
ഉള് പ്രേരണ എന്തായിരുന്നു സഫ

കംപ്യൂ... പറഞ്ഞു...

ഹല്ലാ.. ദിപ്പോ ആര്???


കീച്ചാന്‍ പോസ്റ്റ് സപ്പേ...

അങ്ങട് തകര്ത്തേര്...

sudhi പറഞ്ഞു...

ആദ്യാക്ഷരങ്ങള്‍ ആണല്ലേ ?? പഴുപ്പിക്കാന്‍ നോക്ക്..

സ്വപ്നാടകന്‍ പറഞ്ഞു...

ഗൊള്ളാട്ട...:)

വല്യമ്മായി പറഞ്ഞു...

track

വല്യമ്മായി പറഞ്ഞു...

എഴുത്ത് കൊള്ളാം.ബ്ലോഗിലേക്ക് സ്വാഗതം

സുവര്‍ണം പറഞ്ഞു...

ഹ ഹ ഹ

സ്വപ്നാടകന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Pd പറഞ്ഞു...

ഹ ഹ കൊള്ളാം